ഫാര്‍മസിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച മിനിമം വേതനം നല്‍കണം

കൊയിലാണ്ടി: പയ്യോളി, കൊയിലാണ്ടി മേഖലകളിലെ ചില മെഡിക്കല്‍ ഷോപ്പുകളിലും സ്വകാര്യ ആശുപത്രി ഫാര്‍മസികളിലും ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച മിനിമം വേതനം നിഷേധിക്കുകയാണെന്ന് പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയാ കമ്മിറ്റി കുറ്റപ്പെടുത്തി.
മിനിമം വേതനം നിഷേധിക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരേ ലേബര്‍ ഓഫീസര്‍ നടപടിയെടുക്കണം. മിനിമം വേജസ് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ മഹമൂദ് മൂടാടി ഉദ്ഘാടനം ചെയ്തു. പി.എം. ദിദീഷ് അധ്യക്ഷത വഹിച്ചു. സനില്‍ മണിയൂര്‍, എന്‍. സിനീഷ്, രാഖില, കെ. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

