KOYILANDY DIARY.COM

The Perfect News Portal

പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു: 84.33 ശതമാനം വിജയം

തിരുവനന്തപുരം: 2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി 43.48 ശതമാനം വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 80.07 ശതമാനം ആണ് വിജയം

മെയ് പത്ത് മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. മെയ് 20-ന് ട്രെയില്‍ അലോട്ട്മെന്‍റ്. ആദ്യഘട്ട അലോട്ട്മെന്‍റെ മെയ് 24-ന്. ജൂണ്‍ മൂന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളും ഒരുമിച്ച്‌ ആരംഭിക്കുന്നത്. 2019-2020 അധ്യായന വര്‍ഷത്തില്‍ 203 അധ്യായന ദിവസങ്ങള്‍ സാധ്യമാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 226 അധ്യായന ദിവസങ്ങള്‍ ലക്ഷ്യമിടുന്നു.

പരീക്ഷാഫലം വിശദമായി….

Advertisements

ബ്രാഞ്ച് – പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ – ജയിച്ചവര്‍ – വിജയശതമാനം

സയന്‍സ് – 1,79,114 – 1,54,112 – 86.04 ശതമാനം വിജയം.
ഹ്യൂമാനിറ്റീസ് – 76,022 -60,681 – 79.82 ശതമാനം വിജയം
കൊമേഴ്സ് – 1,14,102 – 96,582 – 84.65 ശതമാനം വിജയം
വൊക്കേഷണല്‍ – 28,571 – 22,878 – 80.07 വിജയ ശതമാനം.
ടെക്നിക്കല്‍ – 1420 – 990 -69.72 വിജയ ശതമാനം.
കലാമണ്ഡലം – 78 – 73 – 93.59 വിജയ ശതമാനം.

കോഴിക്കോട് ജില്ലയ്ക്കാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം – 82.11. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് 77 ശതമാനം. 14,244 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ജില്ല അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത് മലപ്പുറത്താണ് 1865 പേര്‍. ഈ വര്‍ഷം 183 വിദ്യാര്‍ത്ഥികള്‍ 1200-ല്‍ 1200 മാര്‍ക്കും നേടി. കഴിഞ്ഞ വര്‍ഷം 180 പേരാണ് ഈ നേട്ടം സ്വന്തമാക്കിയത്.

സംസ്ഥാനത്തെ 79 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍, ഈ വര്‍ഷം, കഴിഞ്ഞ വര്‍ഷം എന്ന ക്രമത്തില്‍

സര്‍ക്കാര്‍ സ്കൂളുകള്‍ – 12 -8
എയ്ഡഡ് സ്കൂളുകള്‍ – 25 – 19
അണ്‍ എയ്ഡഡ് – 34 -46
സ്പെഷ്യല്‍ – 8 -6

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല- മലപ്പുറം – 54,884
ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല – വയനാട് – 9,903
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സ്കൂള്‍ – സെന്‍റെ മേരീസ് പട്ടം (802)
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സര്‍ക്കാര്‍ സ്കൂള്‍ – ജിഎച്ച്‌എസ്സഎസ് തിരൂരങ്ങാടി (605)

വിവിധ വിഭാഗം സ്കൂളുകള്‍- പരീക്ഷ എഴുതിയവര്‍-ജയിച്ചവര്‍-വിജയശതമാനം- കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം

സര്‍ക്കാര്‍ സ്കൂളുകള്‍ – 1,55,487 – 1,29,118, – 83.04 – 82.18
എയ്ഡഡഡ് സ്കൂളുകള്‍ – 187292 – 161751 – 86.36 – 86.14
അണ്‍ എയ്ഡഡഡ് – 26235 – 20289- 77.34- 76.47
സ്പെഷ്യല്‍ സ്കൂള്‍ – 220 – 217 – 98.64 – 92.95
ടെക്നിക്കല്‍ സ്കൂള്‍ – 1420 – 990 – 69.72 – 76.77
കലാണ്ഡലം(ആര്‍ട്ട്) – 78- 73 – 923.9 -82.11

WWW.dhsekerala.gov.in, www.keralaresult.nic.in, www.prd.kerala.gov.in,എന്നീ വെബ്സൈറ്റുകളിലും ഐഎക്സാം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും ഫലം അറിയാം.

Share news

Leave a Reply

Your email address will not be published. Required fields are marked *