KOYILANDY DIARY.COM

The Perfect News Portal

പ്രീമിയര്‍ ലീഗ് ഫുഡ്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും ആദ്യറൗണ്ട് മത്സരങ്ങള്‍ ജയിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുഡ്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും ആദ്യറൗണ്ട് മത്സരങ്ങള്‍ ജയിച്ചു. ലിവര്‍ പൂളിന് തോല്‍വി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സതാംപ്ടണിനെയും (2-0) മാഞ്ചസ്റ്റര്‍ സിറ്റി സേറ്റോക് സിറ്റിയെയും (4-1) ചെല്‍സി വാറ്റ്ഫഡിനെയുമാണ് (2-1)പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളാണ്. ലിവര്‍പൂളിനെതിരെ ബേണ്‍ലി അട്ടമറി വിജയം നേടി (2-0). ക്‌സ്റ്രിഫര്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ടോട്ടനം മുന്നേറിയ അതേസമയം നിലവിലെ ചാമ്പ്യാന്‍മാരായ ലെയ്‌സണ്‍ സിറ്റിയും ആഴ്‌സണലും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ സമനിലയില്‍ പിരിയേണ്ടി വന്നു.

ആദ്യപാദ മത്സരത്തില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ ഇരട്ട ഗോളിലാണ് യുണൈറ്റഡ് രണ്ടാം വിജയം നേടിയത്. പെനാല്‍റ്റി വഴങ്ങിയതാണ് യുണൈറ്റഡിന് തുണയായത്. സ്റ്റോക് സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി സെര്‍ജിയോ അഗ്യൂറോയും നോളിറ്റോയും ഇരട്ടഗോള്‍ നേടി. ഗ്രൂപ്പുകള്‍ പ്രക്യാപിച്ചതോടെ കളിയുടെ ഏകദേശ ചിത്രം തെളിഞ്ഞിട്ടുണ്ട്. എട്ട് ഗ്രൂപ്പുകളാണുള്ളത്. സെപ്റ്റമ്പര്‍ 13, 14 തയതികളില്‍ ആദ്യ പാദ മത്സരങ്ങള്‍ അരങ്ങേറും, ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ അവസാന പാദ മത്സരങ്ങളും നടക്കും. അടുത്ത വര്‍ഷം ജൂണ്‍ മൂന്നിനായിരിക്കും ഫൈനല്‍

Share news