പ്രിയദർശിനി വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് വാഹനം സജ്ജമാക്കി
കൊയിലാണ്ടി: കൊല്ലം ചിറ ലൈവ് വാട്സാപ്പ് കൂട്ടായ്മ “പ്രിയദർശിനി” കോവിഡ് മഹാമാരിക്കാലത്ത് സേവനം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാങ്ങിയ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കെ. മുരളീധരൻ എം.പി. നിർവ്വഹിച്ചു. ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.

നടേരി ഭാസ്ക്കരൻ, അഡ്വ: പി.ടി. ഉമേന്ദ്രൻ, എൻ. ദാസൻ, റഷീദ് പുളിയഞ്ചേരി, അലി പുളിയഞ്ചേരി, അരീക്കൽ ഷീബ, അഡ്വ: അമൽ കൃഷ്ണ, സുജിത്ത് കളിച്ചേരി, രജീഷ് കളത്തിൽ, പി.ടി. ഉമേഷ്, അഖിൽരാജ് മരളൂർ, പി.കെ.അരവിന്ദൻ എന്നിവർ സംസാരിച്ചു.

