പ്രശസ്ത മാധ്യമപ്രവര്‍ത്തക ബിന്ദു ഭാസ്‌കര്‍ ബാലാജി അന്തരിച്ചു

കൊച്ചി> പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ അധ്യാപികയുമായിരുന്ന ബിന്ദു ഭാസ്‌കര്‍ ബാലാജി അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന്റെ മകളാണ്.
കെഎസ് ബാലാജിയാണ് ഭര്‍ത്താവ്. മകള്‍ സാവേരി ബാലാജി. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ് എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. ഫ്രണ്ട് ലൈന്റെ കേരള കറസ്‌പോണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൈ വോട്ട് കൗണ്ട്‌സ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

