പ്രവേശനോത്സവം; സര്‍ക്കാര്‍ സ്‌കൂളുകളിലേക്കെത്തിയത് 46 ലക്ഷം കുട്ടികള്‍

ഉത്സവമായി സംസ്ഥാനത്തെ സ്‌കൂളുകളിലേക്കുള്ള പ്രവേശനപരിപാടികള്‍. നാപ്പത്തിയാറ് ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ സര്‍ക്കാര്‍ പള്ളിക്കുടങ്ങളിലേക്ക് എത്തിയത്. പൊതു വിദ്യാലയങ്ങളുടെ മികവ് വിളിച്ചോതിയായിരുന്നു ഓരോ സ്‌കൂളുകളും കുട്ടികളെ വരവേറ്റത്.
വലിയ കരച്ചിലും കണ്ണുനീരുമൊന്നുമില്ല ഇത്തവണത്തെ പ്രവേശനോത്സവത്തില്‍. ആദ്യമായി അക്ഷരങ്ങളുടെ ലേകത്തേക്ക് പിച്ചവെയ്ക്കാനെത്തിയവരെല്ലാം വലിയസന്തോഷത്തിലാണ്. എങ്കിലും ചെറുതായൊന്ന് കരഞ്ഞില്ലെങ്കില്‍ എന്ത് പ്രവേശനോത്സവം

ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെ നാപ്പത്തിയാറ് ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ സര്‍ക്കാര്‍ പള്ളിക്കുടങ്ങളിലേക്ക് എത്തിയത്.മാത്രമല്ല ഒന്നുമുതല്‍ പന്ത്രണ്ടാം തരംവരെ ഒരേദിവസം ക്ലാസാരംഭിക്കുന്നുവെന്ന ചരിത്രനേട്ടം കൂടിയുണ്ട് ഇത്തവണത്തെ പ്രവേസനോത്സവത്തിന്.

തിരുവനന്തപുരത്ത് വര്‍ക്കല പാളയം കുന്ന് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രവേസനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റെ് വികെ മധു നിര്‍വ്വഹിച്ചു.കൊല്ലത്ത് മന്ത്രി മെഴ്‌സികുട്ടിഅമ്മയും പാലക്കാട് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും വയനാട്ടില്‍ എം എല്‍ എ സി കെ ശശീന്ദ്രനും ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലയിലെ പ്രവേശനോത്സവം ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടുവണ്ണൂരില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യവെ കെഎസ്‌യൂ പ്രവര്‍ത്തകര്‍ തടസപ്പെടുത്താന്‍ എത്തിയെങ്കിലും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ചെറുത് നില്പിനെ തുടര്‍ന്ന് അവര്‍ പിരിഞ്ഞുപോയി. കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കാസര്‍കോട് കെ കുഞ്ഞിരാമന്‍ എംഎല്‍എയും പ്രവേശനോത്സവം ഉദ്ഘാടനംചെയ്തു.
നാപ്പത്തി അയ്യായിരം ഹൈടെക് ക്ലാസ്മുറികളാണ് ഇത്തവണ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കര്‍ ഒരുക്കിയത്. സ്‌കൂള്‍ തുറക്കും മുമ്ബേ പുസ്തകങ്ങളും യൂണിഫോമുമൊക്കെ ലഭിച്ച സന്തോഷത്തില്‍ തന്നെയാണ് കുട്ടികളും രക്ഷിതാക്കളും സ്‌കൂളുകളിലേക്കെത്തിയത്.
