പ്രവാസി തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനായി സല്‍സ്വഭാവ സര്‍ടിഫിക്കറ്റ് നേടിയിരിക്കണം

യുഎഇ> യു എ ഇയില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനായി സല്‍സ്വഭാവ സര്‍ടിഫിക്കറ്റ് ആദ്യം നേടിയിരിക്കണം എന്ന് യു എ ഇ ഗവണ്മെന്റ് പ്രഖ്യാപിച്ചിച്ചു. പുതിയ നിയമം 2018 ഫെബ്രുവരി 4 മുതല്‍ പ്രാബല്യത്തില്‍ വരും.ഇതു സംബന്ധിച്ച 2017ലെ ക്യാബിനറ്റ് റസലൂഷന്‍ യുഎ ഇ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗീകരിച്ചു എന്ന് യു എ ഇ ഗവണ്മെനിറ്റ്നെ ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടേ യു എ ഇല്‍ തൊഴില്‍ വിസക്കായി അപേക്ഷിക്കുന്ന പ്രവാസികള്‍ സ്വന്തം രാജ്യത്തേയോ അല്ലെങ്കില്‍ നിലവില്‍ കുറഞ്ഞത് 5 വര്‍ഷമെങ്കിലും താമസിക്കുന്ന രാജ്യത്ത് നിന്നും സല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. ഇങ്ങനെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് യു എ ഇ കോണ്‍സുലേറ്റുകള്‍, വിദേശ മന്ത്രാലയത്തിന്റെ ഉപഭോക്തൃ കേന്ദ്രങ്ങള്‍ വഴിയോ സാക്ഷ്യപ്പെടുത്തിയിരിക്കണം. സുരക്ഷിതമായ സമൂഹം സൃഷ്ടിക്കുന്നതിന്റെ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നിയമം കൊണ്ടുവരുന്നതെന്നതെന്ന് യു എ ഇ ഗവണ്മമെന്റ് പ്രതിനിധികള്‍ പറഞ്ഞു.

ഈ നിയമത്തിലൂടേ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി യു എ ഇ മാറും. ഈ നിയമം സന്ദര്‍ശനത്തിനായി ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് യു എ ഇ പ്രതിനിധി വ്യക്തമാക്കി

