പ്രളയബാധിത മേഖലകളില്‍ ലോകബാങ്ക് പ്രതിനിധികളുടെ സന്ദര്‍ശനം ആരംഭിച്ചു

കോഴിക്കോട്: പ്രളയബാധിത മേഖലകളില്‍ ലോകബാങ്ക് പ്രതിനിധികളുടെ സന്ദര്‍ശനം ആരംഭിച്ചു. കോഴിക്കോട്ട് കലക്ടറുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു സംഘത്തിന്റെ പര്യടനം. ചെറുവണ്ണൂരിലെത്തിയ സംഘം ദുരിതബാധിതരില്‍ നിന്നും വിവരങ്ങളില്‍ ചോദിച്ചറിഞ്ഞു.
കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി വായ്പനല്‍കാന്‍ ലോകബാങ്ക് തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദുരിതബാധിത മേഖല സന്ദര്‍ശിക്കാന്‍ ലോകബാങ്കിന്റെ സംഘം എത്തിയത്. കോഴിക്കെട്ടെത്തിയ ലോകബാങ്ക് പ്രതിനിധികള്‍ രാാവിലെ ജില്ലാ കലക്ടറുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുകയാണ്.

ചെറുവണ്ണൂരിലായിരുന്നു സംഘത്തിന്റെ ആദ്യ സന്ദര്‍ശനം. ജില്ലാ കലക്ടര്‍ക്കൊപ്പം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കുന്നുണ്ട്. ദുരിതബാധിതരില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുക. കുടിവെള്ളം, ഡ്രെയിനേജ്, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലായിരിക്കും ലോക ബാങ്ക് പണം നല്‍കുക.

ഇതിനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിക്കണം. കോഴിക്കോട് ജില്ലയിലെ സന്ദര്‍ശനത്തിന് ശേഷം സംഘം വയനാട്ടിലേക്ക് യാത്രതിരിക്കും.

