പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടുപോയവര്‍ക്ക് പുതിയത് വിതരണം ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

ആലപ്പുഴ: മഹാപ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടുപോയ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതിയത് വിതരണം ചെയ്ത് തുടങ്ങി. ആലപ്പുഴ ഗവ. ഗേള്‍സ് ഹൈസ്കൂളിള് ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചു.
എന്നാല്‍ പുസ്തകങ്ങളുടെ തരംതിരിക്കല്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് അധ്യാപകര്‍ നടത്തുന്നത്. ഭാഗികമായി പ്രളയം ബാധിച്ച അമ്ബലപ്പുഴ, ഹരിപ്പാട്, മാവേലിക്കര എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പുതിയ പുസ്തങ്ങള്‍ നല്‍കും.

