പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി

ഉള്ളിയേരി: നല്ലളത്തെ 30 ഓളം വരുന്ന വ്യാപാരികളെ കുടിഒഴിപ്പിക്കുന്ന നടപടിയില്‍ നിന്നു കൂനഞ്ചേരിയിലെ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി -ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഉള്ളിയേരിയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. എ.കെ. മണി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയര്‍മാന്‍ എം. കുഞ്ഞാമുട്ടി അദ്ധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ കെ എം റഫീഖ്, എസ് വി എം ഷമീല്‍ തങ്ങള്‍, കൗണ്‍സിലര്‍, സദീര്സ്, ഇബ്രാഹിം ഹാജി.ടി ജെ ടെന്നിസ്സന്‍. സി കെ വിജയന്‍. എ. സലീം, ഷുക്കൂര്‍ പൂനൂര്‍.രാജന്‍ കാന്തപുരം. സതീശന്, രജേന്ദ്രന്‍ കുളങ്ങര, സമീര്‍, വിശ്വന്‍, രഘൂത്തമ്മന്‍, കെ എം ഹനീഫ, ഒ പി രാജന്‍, മനാഫ് കാപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.

