പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിവീഴ്ത്തി

പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ആളുകള്‍ക്ക് നടുവില്‍ കുത്തിവീഴ്ത്തി. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിക്ക് കോയമ്ബത്തൂരില്‍ വെച്ചാണ് കുത്തേറ്റത്. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പെണ്‍കുട്ടിയെ കുത്തിയ യുവാവ് പിടിയിലായി. പാലക്കാട് സ്വദേശിയായ സുരേഷ് ആണ് പിടിയിലായത്. കോയമ്ബത്തൂര്‍ ആര് എസ് പുരം എന്ന സ്ഥലത്തു വെച്ച കഴിഞ്ഞദിവസം വൈകുന്നേരം ആയിരുന്നു സംഭവം.
പാലക്കാട് സ്വദേശികളായ ഇരുവരും പഠിക്കുമ്ബോള്‍ സൗഹൃദത്തില്‍ ആയിരുന്നു. എന്നാല്‍, പഠനശേഷം കോയമ്ബത്തൂരിലേക്ക് ജോലിക്കായി പോയ പെണ്‍കുട്ടി പ്രണയത്തില്‍ തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ചു.കഴിഞ്ഞദിവസം പെണ്‍കുട്ടിയുമായി സംസാരിക്കാനാണ് സുരേഷ് കോയമ്ബത്തൂരില്‍ എത്തിയത്. എന്നാല്‍, സംസാരിക്കാന്‍ താല്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, കൈയിലിരുന്ന ആയുധമെടുത്ത് സുരേഷ് പെണ്‍കുട്ടിയെ കുത്തി വീഴ്ത്തുക ആയിരുന്നു. സമീപത്തുണ്ടായിരുന്ന ആളുകളെ അപ്പോള്‍ തന്നെ യുവാവിനെ പൊലീസില്‍ പിടിച്ചേല്പിച്ചു. സുരേഷ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

