പോലീസിനെ ഭയന്ന് പുഴയില്‍ ചാടിയ രണ്ട് യുവാക്കളില്‍ ഒരാളെ കാണാതായി

തിരൂര്‍: മലപ്പുറം തിരൂരില്‍ പോലീസിനെ ഭയന്ന് പുഴയില്‍ ചാടിയ രണ്ട് യുവാക്കളില്‍ ഒരാളെ കാണാതായി. ശനിയാഴ്ച രാവിലെ മണലുമായി പോകുന്നതിനിടെയാണ് യുവാക്കള്‍ പോലീസിനെ ഭയന്ന് പൊന്നാന്നി പുഴയില്‍ ചാടിയത്.
തിരൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണലുമായി വന്ന വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതിനിടെ യുവാക്കള്‍ ചമ്രവട്ടത്തെ പുഴയില്‍ ചാടുകയായിരുന്നു. ഒരാള്‍ രക്ഷപ്പെട്ടതായും മറ്റൊരാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ശക്തമായ ഒഴുക്കുള്ള നിലയിലാണ് പൊന്നാനി പുഴ.

അതിനിടെ പോലീസും നാട്ടുകാരും തമ്മില്‍ പ്രദേശത്ത് വാക്കേറ്റമുണ്ടായി. അഗ്നിശമനസേനയും പോലീസും നാട്ടുകാരും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.

