KOYILANDY DIARY.COM

The Perfect News Portal

പോളണ്ടിനെ ഷൂട്ടൌട്ടില്‍ 5-3ന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ സെമിയിലെത്തി

മാഴ്സിലെ> യൂറോ2016 ലെ ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോളണ്ടിനെ ഷൂട്ടൌട്ടില്‍ 5-3ന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ സെമിയിലെത്തി. നാലാം തവണയാണ് പോര്‍ച്ചുഗല്‍ യൂറോ കപ്പ് സെമിയിലെത്തുന്നത്. റോബേര്‍ട് ലെവന്‍ഡോസ്കി 2ാം മിനിറ്റില്‍ പോളണ്ടിനായും റെനാറ്റൊ സാഞ്ചസ് 33ാം മിനിറ്റില്‍ പോര്‍ച്ചുഗലിനായും നേടിയ ഗോളുകളില്‍  1–1 സമനില ആയതോടെയാണ് മത്സരം ഷൂട്ടൌ‌ട്ടിലെത്തിയത്.

പോളിന്റെ ജാക്കുബ് ബ്ളാസ്യോകവസ്കിയുടെ കിക്ക് പോര്‍ച്ചുഗീസ് ഗോളി ലൂയി പാട്രികോ തടുത്തിട്ടതാണ് പോര്‍ച്ചുഗലിന്റെ വിജയത്തിനിടയാക്കിയത്. പോര്‍ച്ചുഗല്‍ നിരയില്‍ റൊണോള്‍ഡോ അടക്കം കിക്കെടുത്തവരെല്ലാം വലയിലാക്കിയപ്പോള്‍ പോളണ്ട് നിരയില്‍ നാലാമതായി കിക്കെടുക്കാനെത്തിയ ബ്ളാസിയോവസ്കിയുടെഷോട്ട് പാട്രികോ ഡൈവ് ചെയ്ത് തടുത്തിടുകയായിരുന്നു.

പോര്‍ച്ചുഗലിന്റെ സാഞ്ചസിനെയാണ് ഇത്തവണയും മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തിട്ടുള്ളത്. സെമിയില്‍ പോര്‍ച്ചുഗലിന് ബെല്‍ജിയം വെയ്ല്‍സ് മത്സരത്തിലെ വിജയികളാണ് എതിരാളികളായി എത്തുക.കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം കാഴ്ച്ച വെച്ച റെനാറ്റൊ  സാഞ്ചസിന് ഇന്ന് ആദ്യ ഇലവനില്‍ തന്നെ ഇറക്കിയിരുന്നു.

Advertisements
Share news