പോലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ചു

.
കൊയിലാണ്ടി: കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിക്കു നേരെയുണ്ടായ പോലീസ് ലാത്തിചാർജിൽ ആർ എസ് പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. RYF സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ, മണ്ഡലം സെക്രട്ടറി സി. കെ. ഗിരീശൻ മാസ്റ്റർ, ശ്രീനാഥ് പൂവ്വങ്ങോത്ത്, സിദ്ധാർത്ഥ് പയ്യോളി, കൃഷ്ണൻ കോമത്ത്, ഷൗക്കത്തലി കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
