പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. കൂടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ശ്രീജിത്തിന്‍റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ച CPI(M) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

