പൊലീസ് അസോസിയേഷന് പഠന ക്യാമ്പ് നടന്ന കെട്ടിടം തകര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ പൊലീസ് അസോസിയേഷന് പഠന ക്യാമ്പ് നടന്ന കെട്ടിടം തകര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. 50 ഓളം പേര്‍ക്ക് പരുക്കേറ്റു. 4 ഓളം പേരുടെ പരുക്ക് സാരമുള്ളതാണ്. 11 മണിയോടെയാണ് സംഭവം.
ക്യാമ്പ് നടക്കുന്നതിനിടെ കെട്ടിടത്തിന്റെ ഓട് പാകിയ മേല്‍ക്കൂര പൊളിഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. പരുക്കേറ്റവരെ കെട്ടിടത്തിനുള്ളില്‍ നിന്നും പുറത്തെത്തിച്ചു. ഇവരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സന്ദര്‍ശിച്ചു.

