KOYILANDY DIARY.COM

The Perfect News Portal

പൊലീസുകാരന്റെ മരണം; മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ്​ അറസ്​റ്റില്‍

പാലക്കാട്​: സിവില്‍ പൊലീസ്​ ഓഫിസറായ കുമാര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ കല്ലേക്കാട്​ എ.ആര്‍ ക്യാമ്പിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്‍റ്​ സുരേന്ദ്രന്‍ അറസ്​റ്റില്‍. ക്രൈം ബ്രാഞ്ച്​ ഓഫീസിലേക്ക്​ വിളിച്ചുവരുത്തിയാണ്​ ഇയാളുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ്​ സുരേന്ദ്രനെ അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.

എ.ആര്‍ ക്യാമ്ബിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശാരീരിക-മാനസിക പീഡനത്തെ തുടര്‍ന്നാണ്​ അട്ടപ്പാടി പരപ്പുന്തറ സ്വദേശിയായ കുമാര്‍ (30)ആത്മഹത്യ ചെയ്​തതെന്ന ഭാര്യ സജിനിയുടെ പരാതിയില്‍​ ക്രൈം ബ്രാഞ്ച്​ കേസെടുത്തിരുന്നു.

അട്ടപ്പാടി പരപ്പുന്തറ സ്വദേശിയായ കുമാര്‍ (30) വ്യാഴാഴ്​ച രാത്രിയാണ്​ മരിച്ചത്. ലെക്കിടി റെയില്‍വേ സ്​റ്റേഷനുസമീപം റെയില്‍വേ ട്രാക്കിലാണ്​ മൃതദേഹം കണ്ടെത്തിയത്​. കല്ലേക്കാട് എ.ആര്‍ ക്യാമ്ബിലായിരുന്നു ജോലി.

Advertisements

എ.ആര്‍ ക്യാമ്ബില്‍ കുമാര്‍ മൂന്നുമാസത്തോളമായി മാനസിക, ശാരീരിക പീഡനത്തിന് ഇരയായിരുന്നതായി ഭാര്യയുടെ ആരോപിച്ചിരുന്നു. ജാതീയ അധിക്ഷേപവും ഏറ്റിരുന്നതായി പരാതിയില്‍ പറയുന്നു. മാനസികമായി തകര്‍ന്ന് ജോലിയില്‍നിന്ന്​ കുറച്ചുദിവസം വിട്ടുനിന്നിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മനപൂര്‍വം മാനസികമായി പീഡിപ്പിക്കുന്ന കാര്യം പങ്കുവെച്ചിരുന്നതായും സജിനി പറഞ്ഞിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *