കൊയിലാണ്ടി: കനത്ത മഴയിൽ ദേശീയ പാതയിൽ പൊയിൽകാവിൽ മരം കടപുഴകി വീണ് മുന്നു മണിക്കൂർഗതാഗതം സ്തംഭിച്ചു. ഇന്നു പുലർച്ചെ 4.15 ഓടെയായിരുന്നു സംഭവം. തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. രാവിലെ 7 മണിയോടെ ഗതാഗതം സാധാരണ നിലയിലായി.