പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്ര മഹോത്സവ മേളക്കലാശം

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ-ദേവീ ക്ഷേത്രത്തില്‍ ഇന്ന് മേളക്കലാശം. ഇന്നലെ പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വനമധ്യത്തില്‍ പാണ്ടിമേളം, നാഗത്തിന് കൊടുക്കല്‍, ഇരട്ട തായമ്പക, സിനിമാറ്റിക് ഡാന്‍സ്, തിരുവാതിക്കളി, നവീന വില്‍കലാമേള -വഞ്ചി, വെടിക്കെട്ട് എന്നിവ നടന്നു. ഇന്ന് രാവിലെ പടിഞ്ഞാറെക്കാവില്‍ കുളിച്ചാറാട്ട്, ചാക്യാര്‍കൂത്ത് , വനമദ്ധ്യത്തില്‍ പാണ്ടിമേളം, തുടര്‍ന്ന് കൊടിയിറക്കല്‍. കിഴക്കെക്കാവില്‍ ഓട്ടന്‍തുള്ളല്‍, പ്രസാദ ഊട്ട്, ആഘോഷ വരവുകള്‍, ദീപാരാധനക്കുശേഷം ആലിന്‍കീഴില്‍ മേളം, ഡയനാമിറ്റ് ഡിസ്‌പ്ലേ, വെടിക്കെട്ടുകള്‍, താ യമ്പക, കൊടിയിറക്കല്‍, രുധിരക്കോ ലം എന്നിവ നടക്കും. നാളെ വൈകീട്ട് ഗുരുതിയോടെ മഹോത്സവം സമാപിക്കും.
