പൊതുവിദ്യാഭ്യാസ സംരക്ഷണ യാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യാത്ര സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ കാവുംവട്ടത്ത് ജാഥ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ വി.കെ.അജിത, എന്‍.എസ്.സീന, കെ.ലത, വി.കെ.ലാലിഷ, കെ.എം.ജയ, എം.സുരേന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ എം.എം.ചന്ദ്രന്‍, പി.വി.മാധവന്‍, എം.രവീന്ദ്രന്‍, പി.എം.ബാബു എന്നിവര്‍ സംസാരിച്ചു.
