KOYILANDY DIARY.COM

The Perfect News Portal

പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടായി: വീണാജോര്‍ജ് എംഎല്‍എ

പത്തനംതിട്ട: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിപ്ലവകരമായ മാറ്റങ്ങളുണ്ടായതായി വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ.

ആധുനിക കാലഘട്ടത്തിലെ ആവശ്യങ്ങള്‍ക്ക് അനുസൃതമായുള്ള മാറ്റങ്ങള്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടുണ്ട്. പഠനത്തിന് പുറമെ പ്രഗത്ഭരുമായി സംവദിക്കാനുള്ള അവസരങ്ങളും മികച്ച പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥിക ള്‍ക്ക് കഴിയുന്നുണ്ട്.

ഇതിലൂടെ അവരുടെ സാമൂഹ്യബോധവും വിദ്യാഭ്യാസ നിലവാരവും ഉയ ര്‍ത്തുന്നതിന് കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള ഈ ഉണര്‍വിനെ മുന്നോട്ടു നയിക്കുന്നതിന് എല്ലാവരുടെയും ഭാഗത്തുനിന്നും ശക്തമായ പിന്തുണ ഉണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു.

Advertisements

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിശ്യാംമോഹന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.എസ്.പ്രകാശ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തം ഗങ്ങളായ ജെറി മാത്യു സാം, ബിജിലി പി. ഈശോ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ക്രിസ്റ്റഫര്‍ ദാസ്, ലതാ ചെറിയാന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ്, പിറ്റിഎ പ്രസിഡന്റ് കെ.അജി, ഹെഡ്മിസ്ട്രസ് ജി.രമണി, വാര്‍ഡംഗം മോളി ജോസഫ്, എം. കെ.വിജയന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *