KOYILANDY DIARY.COM

The Perfect News Portal

പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക കെ. എസ്. ടി. എ. സബ്ബ് ജില്ലാ പഠന ക്യാമ്പ്

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ അണിചേരണമെന്ന് ആഹ്വാനം ചെയ്ത് കെ. എസ്. ടി. എ. പഠന ക്യാമ്പ് സമാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രതിച്ഛായ വീണ്ടെടുക്കുക, സാമൂഹിക പരിവവർത്തനത്തിന് കരുത്ത് പകരുക എന്നീ സന്ദേശവുമായി നടന്ന പഠന ക്യാമ്പ് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഗവർമെന്റ് എയ്ഡഡ് മേഖലകളിലെ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് പഠനക്യാമ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ചടങ്ങിൽ പ്രമോഷൻ ലഭിച്ച് മറ്റ് ജില്ലകളിലേക്ക് മാറിപോകുന്ന എം. ജയകൃഷ്ണൻ, എം. എം. ചന്ദ്രൻ, കെ. കെ. ചന്ദ്രമതി, എന്നിവർക്കുള്ള യാത്രയയപ്പും എൻ. എസ്. എസ്. കോർഡിനേറ്റർക്കുള്ള അവാർഡ് നേടിയ എം. എം. അഷറഫിനുള്ള അനുമോദനവും നടന്നു. സബ്ബ് ജില്ലാ പ്രസിഡണ്ട് കെ. രാജൻ അദ്ധ്യക്ഷതവഹിച്ചു. വി. രാജഗോപാലൻ, എം. ജയകൃഷ്ണൻ, കെ. കെ. രഘുനാഥ്, കെ. മായൻ, എസ്. അനിൽകുമാർ, എം. എം. ചന്ദ്രൻ, കെ. കെ. ചന്ദ്രമതി, ഡി. കെ. ബിജു, ഡോ: പി. കെ. ഷാജി തുടങ്ങിയവർ സംസാരിച്ചു. ആർ. എം. രാജൻ സ്വാഗതവും, ഗണേശ് കക്കഞ്ചേരി നന്ദിയും പറഞ്ഞു.

Share news