പേരാമ്പ്ര കൈതക്കലിൽ ബസ്സ് തലകീഴായി മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

പേരാമ്പ്ര : കൈതക്കലിൽ ബസ്സ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കുറ്റ്യാടി കോഴിക്കോട് റൂട്ടിലോടുന്ന അജ്വ ബസ്സാണ് അപകടത്തിൽപെട്ടത്. അമിത വേഗതയിൽ വന്ന ബസ്സ് എതിരെവന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ തലകീഴായി മറിയുകയായിരുന്നു.
പരിക്കേറ്റവരെ പേരാമ്പ്ര താലൂക്കാശുപത്രിയിലും മെഡിക്കൽ കോളജിലേക്കും മാറ്റി. അമിത വേഗതയാണ് അപകടകാരമെന്ന് പ്രാഥമിക നിഗമനം.

