പെട്രോള്‍-ഡീസല്‍ വില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി ഇ.പി.ജയരാജന്

തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി ഇ.പി.ജയരാജന്. കേന്ദ്രം കമ്ബനികള്‍ക്ക് വേണ്ടി രാജ്യത്തിന്റെ താത്പര്യം ഹനിച്ചു. എക്സൈസ് നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, ഇന്ധന വില വീണ്ടും കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് ആറ് പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.42 രൂപയും ഡീസലിന് 78.98 രൂപയുമാണ് വില. ഈ മാസം പെട്രോളിനും ഡീസലിനും ഇതുവരെ 3.50 രൂപയില്‍ അധികമാണ് വര്‍ധിച്ചത്.

