പെറ്റ് ഷോപ്പിൽ നിന്ന് പേർഷ്യൻ പൂച്ച മോഷണം പോയി
കൊയിലാണ്ടി: പെറ്റ് ഷോപ്പിൽ നിന്ന് പേർഷ്യൻ പൂച്ച മോഷണം പോയി. പൂക്കാട് ടൗണിലെ പണ്ടോര പെറ്റ് ഷോപ്പിൽ നിന്ന് പണവും പൂച്ചയും മോഷണം പോയ സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. 15,000 ത്തോളം രൂപ വിലയുള്ള പേർഷ്യൻ പൂച്ചയും. ആറായിരത്തോളം രൂപയുമാണ് മോഷണം പോയത്.

ബൈക്കിലെത്തിയ മൂന്നു പേരിൽ രണ്ട് പേർ കടയിൽ കയറി പൂച്ചയെ കൊണ്ട് പോകുന്നത് അകത്ത് കയറിയത് സി.സി.ടി.വി.ദൃശ്യങ്ങളിൽ തെളിഞ്ഞ് കാണുന്നുണ്ട്. ഗ്ലാസിൻ്റ ഡോർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. അന്വേഷണം ഊർജിതമായി നടക്കുന്നതായി പോലീസ് പറഞ്ഞു.


