പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: കൊല്ലം ശാഖ മുസ്ലീം ലീഗ് ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ആയിരത്തോളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. മുസ്ലീംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിംകുട്ടി വിതരണം ഉദ്ഘാടനം ചെയ്തു. ഹാഫിള് സബ്‌റത്ത് റഹ് മാനി മുഖ്യ പ്രഭാഷണം നടത്തി. സി.എച്ച് സൌദത്തിൽ നടന്ന പരിപാടിയിൽ റിലീഫ് കമ്മിറ്റി പ്രസിഡണ്ട് സി.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.
നഗരസഭാം കൌൺസിലർമാരായ ബുഷറ കുന്നോത്ത്, കെ.ടി.സുമ, മുനിസിപ്പല്‍ മുസ്ലീംലീഗ് പ്രസിഡണ്ട് കെ.എം.നജീബ്, ജനറല്‍ സെക്രട്ടറി എ. അസീസ്, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി വി. വി.നൗഫല്‍, കരുവഞ്ചേരി അബ്ദുള്ള, ടി.വി.ഇസ്മില്‍, ടി.എ.അനസ് മുഹമ്മദ്, ഹാദിഖ് ജസാര്‍, പി.ആഖില്‍, വി.വി.അബൂബക്കര്‍, സി.കെ.ഇബ്രാഹിം, കെ.കെ.കുഞ്ഞഹമ്മദ്, സി.കെ.ലത്തീഫ്, ടി.എ.സി.അബ്ദുള്ള, സി.ഷരീഫ് എന്നിവര്‍ സംസാരിച്ചു.

