പെരിന്തല്‍മണ്ണയില്‍ നിരോധിത കറന്‍സിയുമായി നാല് പേര്‍ അറസ്റ്റില്‍
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിരോധിത കറന്‍സിയുമായി നാല് പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഷംസുദ്ദീന്‍, മലപ്പുറം കൊലത്തൂര്‍ വെങ്ങാട് സ്വദേശി കളായ അബ്ബാസ്, സറഫുദ്ദീന്‍, സിറാജുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഒരു കോടി 51 ലക്ഷം രൂപയുടെ നിരോധിത കറന്‍സി ഇവരില്‍ നിന്നും പിടികൂടി. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജിന് സമീപത്ത് പണം കൈമാറ്റം ചെയ്യുന്നതിനിടെയാണ് പെരിന്തല്‍മണ്ണ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

