പെന്‍ഷനേഴ്സ് യൂണിയന് പന്തലായനി നോര്‍ത്ത് ഏരിയ കണവെന്ഷന്

കൊയിലാണ്ടി: പെന്ഷന് പരിഷ്കരണം അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസസ് പെന്‍ഷനേഴ്സ് യൂണിയന് പന്തലായനി നോര്‍ത്ത് ഏരിയ കണവെന്ഷന് ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.യു. സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടി കണവെന്ഷന് ഉദ്ഘാടനം ചെയ്തു. പന്തലായനി നോര്‍ത്ത് ഏരിയ പ്രസിഡണ്ട് വി.എം.രാഘവന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗണ്‍സില്‍ അംഗം പി.സുധാകരന്, ബ്ലോക്ക് പ്രസിഡണ്ട് കെ.സുകുമാരന്‍, സെക്രട്ടറി ശ്രീധരന്, ഏരിയ സെക്രട്ടറി എം.എം.ചന്ദ്രന്, ജോ.സെക്രട്ടറി കെ.പി.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.

