KOYILANDY DIARY.COM

The Perfect News Portal

പെണ്‍കുട്ടികള്‍ക്കും സൈനിക സ്കൂളുകളില്‍ പ്രവേശനം നേടാം

ഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സൈനിക സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുമെന്നു പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് രാംറാവു ഭാംമ്രേ. എല്ലാ സൈനിക സ്‌കൂളിലും അതിനായി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.ഇത്തിനു കഴിഞ്ഞാല്‍ 2019-ല്‍ തന്നെ പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യസുരക്ഷയ്ക്കായി വനിതകളെയും സജ്ജരാക്കുന്നതിന്റെ തുടക്കമാണിത്. ഈ വര്‍ഷം ലഖ്‌നൗവിലെ സൈനിക സ്‌കൂളിലെ ഒമ്ബതാം ക്ലാസില്‍ 15 പെണ്‍കുട്ടികള്‍ക്കും മിസോറമിലെ സൈനിക സ്‌കൂളിലെ ആറാം ക്ലാസില്‍ ആറു പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നു.കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് 2019-20 വര്‍ഷത്തെ ആറ്, ഒന്‍പത് ക്ളാസുകളിലെ അഖിലേന്ത്യ പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകള്‍ www.sainikschooladmission.in എന്ന സൈറ്റില്‍ ഓണ്‍ലൈനായി നവംബര്‍ 26 വരെ സമര്‍പ്പിക്കാം.

Share news

Leave a Reply

Your email address will not be published. Required fields are marked *