പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ ബിജെപി ഓഫീസ് സെക്രട്ടറിയായി നിയമനം

കോഴിക്കോട്: വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അദ്ധ്യാപകനെ ബിജെപി കോഴിക്കോട് ജില്ലാ ഓഫീസ് സെക്രട്ടറിയായി നിയമിച്ചു. പീഡനക്കേസിൽ റിമാൻഡിലായിരുന്ന അദ്ധ്യാപകൻ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് നിയമനം.
കഴിഞ്ഞ ഡിസംബറിലാണ് പെൺകുട്ടികളെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തത്. കോഴിക്കോട്ടെ സ്കൂളിലെ അദ്ധ്യാപകനായിരുന്ന ഇയാൾ അവധി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സ്പെഷ്യൽ ക്ലാസിനിടെയാണ് പെൺകുട്ടികളെ

ലൈംഗികമായി പീഡിപ്പിച്ചത്. ഇയാൾക്കെതിരെ പരാതിയുയർന്നതിനെ തുടർന്ന് പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്. പീഡനക്കേസിലെ പ്രതിയായ അദ്ധ്യാപകനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ആർഎസ്എസ്, ബിജെപി അദ്ധ്യാപക സംഘടനയായ ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ഇയാളെ പീഡനക്കേസിൽ അറസ്റ്റിലായതോടെ തൽസ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ അദ്ധ്യാപകൻ ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

പോക്സോ കേസിൽ അകപ്പെട്ട ഇയാളെ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഇയാളെ പുറത്താക്കാൻ സമ്മതിച്ചില്ല
