പെട്രോൾ ഡീസൽ വില വർദ്ധന: DYFI മാർച്ച് നടത്തി

കൊയിലാണ്ടി: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി. പി. ബബീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.. എസ്. എഫ്. ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫർഹാൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. ദിനൂപ്, റിബിൻ കൃഷ്ണ, അജീഷ് വി.എം, അഭിനീഷ് മാർച്ചിന് നേതൃത്വം നൽകി . ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് സ്വാഗതവും, ട്രഷറർ അനുഷ നന്ദിയും പറഞ്ഞു.

