പെട്രോള്‍ പമ്പില്‍ നിന്ന് ആറര ലക്ഷം രൂപ കവര്‍ന്ന കേസിലെ നാലുപേര്‍ പോലീസ് പിടിയിലായി

ആലുവ: കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് സമീപമുള്ള പെട്രോള്‍ പമ്ബില്‍ നിന്ന് ആറര ലക്ഷം രൂപ കവര്‍ന്ന കേസിലെ നാലുപേര്‍ പോലീസ് പിടിയിലായി. ആലുവ കുന്നത്തേരി സ്വദേശികളായ മിഷാല്‍, എബിന്‍, മുഹമ്മദ് റയിസ്, സഹല്‍ എന്നിവരാണ് പിടിയിലായവര്‍.
ലോക്കറോടെയാണ് പ്രതികള്‍ പണം കവര്‍ന്നത്. ആലുവ ദേശം കാലടി റോഡ് പുറമ്ബോക്കില്‍ നിന്ന് ലോക്കറടക്കം മുഴുവന്‍ തുകയും കണ്ടെടുത്തു. പമ്ബില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് കവര്‍ച്ചക്കാരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.

പ്രതികളെല്ലാം 20 വയസില്‍ താഴെ പ്രായമുള്ളവരാണ്. പമ്ബിലെ കളക്ഷന്‍ പണം ഓഫീസിനകത്തെ ലോക്കറില്‍ സൂക്ഷിക്കുന്ന വിവരം സമീപവാസികളായ യുവാക്കള്‍ക്കറിയാമായിരുന്നു. ഒന്നാം പ്രതി മിഷാലാണ് സംഭവം അസൂത്രണം ചെയതതെന്ന് പൊലീസ് അറിയിച്ചു.

ഡിവൈ.എസ്.പി പ്രഫുല ചന്ദ്രന്റെ നേതൃത്വത്തില്‍ സി.ഐ വിശാല്‍ ജോണ്‍സന്‍, പ്രിന്‍സിപ്പല്‍ എസ് ഐ ഫൈസല്‍ സിവില്‍ പോലീസ് ഉദ്യേഗസ്ഥന്‍മാരായ ഇബ്രാഹിം കുട്ടി, സിജന്‍, നാദിര്‍ഷ, ബിജു, ഡിക്സന്‍, സജീവന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

