KOYILANDY DIARY.COM

The Perfect News Portal

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഹെഡ്‌പോസ്റ്റോഫീസ് ധർണ്ണ നടത്തി

കൊയിലാണ്ടി> പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ്‌ പോസ്റ്റോഫീന് മുൻപിൽ ധർണ്ണ നടത്തി. മുല്ലപ്പളളി രാമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയലിന്റെ വില കൂപ്പു കുത്തിയിട്ടും ഇതിന്റെ ഗുണം സാധാരണക്കാരന് ലഭിക്കാതെ കോർപ്പറേറ്റ് ശക്തികളെ സഹായിക്കുന്ന സമീപനമാണ് മോഡി സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ബ്ലോക്ക് പ്രസിഡന്റ് വി.വി സുധാകരൻ അദ്ധ്യക്ഷ വഹിച്ചു. കെ.പി.സി.സി എക്‌സി. മെമ്പർ യു.രാജീവൻ, സി.വി ബാലകൃഷ്ണൻ, കെ.രാജൻ, എം.കെ മുഹമ്മദ്, അഡ്വ: കെ വിജയൻ, അഡ്വ: പി.ടി ഉമേന്ദ്രൻ, രാജേഷ് കീഴരിയൂർ, നടേരി ഭാസ്‌ക്കരൻ, സത്യനാഥൻ മാടഞ്ചേരി, പി. രത്‌നവല്ലി, കെ.പി വിനോദ് കുമാർ, രജീഷ് വെങ്ങളത്ത്കണ്ടി, ശ്രീജ റാണി, സി.പി മോഹനൻ എന്നിവർ സംസാരിച്ചു.

Share news