KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് ചിത്രകലാ ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി : കേരള ലളിതകലാ അക്കാദമിയുടെ പൂക്കാട് ചിത്രകലാ ക്യാമ്പ് പൂക്കാട് കലാലയത്തിൽ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം. കെ. ഷിബു ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് ബാലൻ കുനിയിൽ അദ്ധ്യക്ഷനായിരുന്നു. ജനകീയ കലാ പ്രവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പൂക്കാട് കലാലയവുമായി ചേർന്ന് മുന്നോട്ട്‌പോകുന്നതിൽ അക്കാദമിക്ക് സന്തോഷമുണ്ടെന്ന് എം. കെ. ഷിബു പറഞ്ഞു. 18 ചിത്രകാരന്മാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ ഗുരു ചേമഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. മഹാകവി ഒ. എൻ. വി., സംഗീത സംവിധായകൻ രാജാമണി, ഫോട്ടോഗ്രാഫർ, ആനന്ദക്കുട്ടൻ എന്നിവരുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയതിന്‌ശേഷമാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. കലാലയം മേധാവി യു. കെ. രാഘവൻ സ്വാഗതവും ജനറൽ സിക്രട്ടറി കെ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

Share news