പൂക്കാട് കെ. എസ്. ഇ. ബി. ഓഫീസിലേക്ക് നാട്ടുകാർ പ്രതിഷേധ മാർച്ച് നടത്തി
കൊയിലാണ്ടി: അപ്രഖ്യാപിത പവർക്കട്ടും ലോഡ്ഷെഡ്ഡിംഗും കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങൾ പൂക്കാട് കെ. എസ്. ഇ. ബി. ഓഫീസിലേക്ക് മാർച്ച് നടത്തി. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് മാർച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഗീത അദ്ധ്യക്ഷത വഹിച്ചു. നാരായണൻ അടിയോടി, അശോകൻ കവിലായി, ജയശ്രീ, സുനിത, ലീല, ലിജി ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
