പൂക്കാട് കലാലയം ദുരിശ്വാസ നിധിയിലേക്ക് സഹായം കൈമാറി

കൊയിലാണ്ടി; പൂക്കാട് കലാലയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് കലാലയം പ്രിൻസിപ്പളും പ്രസിഡണ്ടുമായ ശിവാദാസ് ചേമഞ്ചേരി കൈമാറി.
ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ ബഹു: കോഴിക്കോട് ജില്ലാ കലക്ടർ യു വി ജോസ്, കലായയം ജനറൽ സെക്രട്ടറി കെ രാധാകൃഷ്ണൻ, ഭാരവാഹികളായ ശിവദാസ് കാരോളി, രാജഗോപാലൻ കാര്യവിൽ എന്നിവർ സന്നിഹിതരായി.

