പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് സമാപിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയം വാര്‍ഷികാഘോഷമായ ആവണിപ്പൂവരങ്ങ് സമാപിച്ചു. സമാപന സമ്മേളനം ആര്‍ട്ടിസ്റ്റ് മദനന് ഉദ്ഘാടനം ചെയ്തു. കവി പി.കെ.ഗോപി മുഖ്യാതിഥിയായിരുന്നു. നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഡോ.എ.എസ്.അനൂപ് കുമാര്‍, യു.കെ.രാഘവന്, ശിവദാസ് കാരോളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന് കോട്ട് ഉപഹാരം സമര്‍പ്പിച്ചു. കലാലയം പ്രസിഡന്റ് ശിവദാസ് ചേമഞ്ചേരി അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ പി.കെ.രാമകൃഷ്ണന്, കെ.സുധീഷ് കുമാര്‍, സുനില്‍ തിരുവങ്ങൂര്‍, സി.ശ്യാംസുന്ദര്‍, അച്ചുതന് ചേമഞ്ചേരി എന്നിവര്‍ സംസാരിച്ചു. ശാസ്ത്രീയ നൃത്തങ്ങള്‍, സംഘ നൃത്തം, സംഘഗാനങ്ങള്‍ എന്നിവ ആവണിപ്പൂവരങ്ങ് വേദിയില്‍ അരങ്ങേറി.
