പുസ്തചർച്ച നടത്തി

കൊയിലാണ്ടി: ബഷീർ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി പബ്ലിക്ക്‌ലൈബ്രറി പുസ്തകചർച്ച നടത്തി. എ.കെ ഗീത ഉദ്ഘാനം ചെയ്തു. പി.കെ ഭരതൻ അദ്ധ്യക്ഷത വഹിച്ചു. എം.ജി ബൽരാജ് വിഷയം അവതരിപ്പിച്ചു. കാര്യാവിൽ രാധാകൃഷ്ണൻ, മോഹനൻ നടുവത്തൂർ, രവി ചിത്രലിപി, കെ. രവീന്ദ്രൻ, പപ്പൻ ചേലിയ, പി.കെ രവീന്ദ്രനാഥ്, രവീന്ദ്രൻ മുചുകുന്ന് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്‌ക്കരൻ സ്വാഗതം പറഞ്ഞു.
