കൊയിലാണ്ടിയില്‍ മേയ് മൂന്ന് മുതല്‍ പുസ്തകോത്സവവും സാഹിത്യോത്സവവും

കൊയിലാണ്ടി: പ്രഭാത് പുസ്തകോത്സവവും സാഹിത്യോത്സവവും മേയ് മൂന്ന് മുതല്‍ ഏഴുവരെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. കഥ, കവിതാ ക്യാമ്പ്, സെമിനാര്‍, പ്രഭാഷണം, കലാപരിപാടി എന്നിവ ഇതോടൊപ്പം ഉണ്ട്.
മേയ് നാലിന് നാലുമണിക്ക് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. മേയ് നാലിന് രാവിലെ 10 മണിക്ക് കഥ-കവിതാ ശില്പശാല കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. എം.എം. സചീന്ദ്രനാണ് ശില്പശാല ഡയറക്ടര്‍. രണ്ടുദിവസങ്ങളിലായി നടക്കുന്ന ശില്പശാലയില്‍ ഡോ. സോമന്‍ കടലൂര്‍, മേലൂര്‍ വാസുദേവന്‍, വി.ടി. ജയദേവന്‍, ഡോ.പി. സുരേഷ്, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, മോഹനന്‍ നടുവത്തൂര്‍, എ.വി. പവിത്രന്‍, പി.കെ. സബിത്ത് എന്നിവര്‍ പങ്കെടുക്കും.

പി.കെ. ഗോപി, രാജേന്ദ്രന്‍ എടത്തുംകര, ഡോ. വള്ളിക്കാവ് മോഹന്‍ദാസ് എന്നിവര്‍ പ്രഭാഷണം നടത്തും. പെണ്ണുയിരിന്റെ പ്രത്യയശാസ്ത്രം എന്ന ഏകപാത്രനാടകം അരങ്ങേറും. ആറിന് വൈകീട്ട് അഞ്ചുമണിക്ക് പ്രഭാത് നോവല്‍ പുരസ്‌കാരം മണിയൂര്‍ ഇ. ബാലന് സി. ദിവാകരന്‍ എം.എല്‍.എ. സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ സി.പി.ഐ. സംസ്ഥാന സമിതി അംഗം എം. നാരായണന്‍, ഇ.കെ. അജിത്ത്, എസ്. സുനില്‍ മോഹന്‍, കെ.എസ്. രമേശ് ചന്ദ്ര എന്നിവര്‍ പങ്കെടുത്തു.

