പുഴകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം: ബാബു പാറശ്ശേരി

കോഴിക്കോട്: പുഴകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്നും പുഴകളെ മരിക്കാന്‍ അനുവദിക്കരുതെും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി പറഞ്ഞു. പൂനൂര്‍ പുഴ സമഗ്ര വികസനത്തിനായി ഹരിത കേരളം ജില്ലാമിഷന്‍, പ്ലാനിംഗ് ഓഫീസ് കോണ്‍ഫന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലിനമായ പുഴയുടെ ഭവിഷ്യത്ത് നമുക്ക് അറിയാമെങ്കിലും ആരും ഗൗരവത്തില്‍ കാണുന്നില്ല. നദി സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലുകള്‍ പ്രതീക്ഷ നല്‍കുന്നവയാണ്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ പുഴ സംരക്ഷണത്തിനായി മാറ്റിവെച്ചിട്ടുണ്ട്. പുഴ സംരക്ഷിക്കാന്‍ കാര്‍ക്കശ്യങ്ങള്‍ ഉപേക്ഷിച്ച് ഉദാരസമീപനം സ്വീകരിക്കണം. ആസൂത്രണ കമ്മിറ്റി സംയുക്ത പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ പുഴസംരക്ഷണത്തിനായി കൂടുതല്‍ ഫണ്ട് വിനിയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഏലിയാമ്മ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ യു.വി ജോസ് ചടങ്ങില്‍ മുഖ്യാഥിതിയായി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. പ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത സെഷനുകളും ഗ്രൂപ്പ് ചര്‍ച്ചകളും നടന്നു.

