KOYILANDY DIARY.COM

The Perfect News Portal

പുള്ളിമാനെ അനധികൃതമായി വീട്ടില്‍ വളര്‍ത്തിയകേസില്‍ യുവതി അറസ്റ്റില്‍

മലപ്പുറം: പുള്ളിമാനെ അനധികൃതമായി വീട്ടില്‍ വളര്‍ത്തിയകേസില്‍ യുവതി അറസ്റ്റില്‍. പുറത്തുള്ളവരെ അറിയിക്കാതെ 12വര്‍ഷത്തോളമാണു ഇവര്‍ മാനിനെ വളര്‍ത്തിയതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ ആനമങ്ങാട് മണലായ സ്വദേശിനി മങ്ങാടന്‍പറമ്ബത്ത് മുംതാസിനെയാണ് (40) കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി റെഹീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ശംസുദ്ധീന്‍ സംഭവ സമയത്ത് വീട്ടില്‍ ഭര്‍ത്താവ് ഇല്ലായിരുന്നു. ഇദ്ദേഹത്തിനെതിരെയും വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാവിലെയാണ് മണലായയിലെ ഇവരുടെ വീട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

വീടിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ള മുറിയിലാണ് പുള്ളിമാന്‍ ഉണ്ടായിരുന്നത്. മാനിനെ വണ്ടൂരിലെത്തിച്ച്‌ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം കോടനാടുള്ള റെസ്‌ക്യൂ ഹോമിലേക്ക് കൊണ്ട് പോയി. അറസ്റ്റിലായ യുവതിയെ മഞ്ചേരി ഫോറസ്റ്റ് കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും. കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി റെഹീസ്, ഫ്‌ലയിങ് സ്‌ക്വോഡ് റേഞ്ച് ഓഫീസര്‍ ജയപ്രകാശ്, കരുവാരക്കുണ്ട് ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ എന്‍ മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

12വര്‍ഷത്തോളമായി മാനിനെ വീട്ടില്‍ വളര്‍ത്തിയതായി സംശയിക്കുന്നതായാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. എന്നാല്‍ അലഗഢ് മലപ്പുറം സെന്റര്‍ സ്ഥിതി ചെയ്യുന്ന ചേലാംമലക്ക് താഴ് വാരത്തുള്ള തന്റെ വീട്ടിലേക്ക് രണ്ടാഴ്ച മുമ്ബ് രാത്രിയില്‍ തെരുവ് നായകള്‍ അക്രമിമിച്ച്‌ ഓടിച്ച്‌ കൊണ്ട് വന്ന മാനിന് സംരക്ഷണം കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് മണലായ മങ്ങാടംപറമ്ബത്ത ഷംസു പറഞ്ഞു. തെരുവ് നായകളില്‍ നിന്നും വീട്ടിലെ വളര്‍ത്തുനായകളാണ് മാനിനെ രക്ഷിച്ചത്. രാത്രി ശബ്ദം കേട്ട് ഉണര്‍ന്ന ജോലിക്കാരനാണ് അവശ നിലയില്‍ കണ്ട മാനിന് ഭക്ഷണവും വെള്ളവും കൊടുത്ത് സംരക്ഷണം നല്‍കുകയായിരുന്നുവെന്നും ഷംസു പറയുന്നു.

Advertisements

ആരോഗ്യം വീണ്ടെടുത്ത മാന്‍ രണ്ട് ദിവസത്തിന് ശേഷം വീട്ടില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തിരിച്ചെത്തി. കൗതുകത്തോടെ ഭക്ഷണം നല്‍കിയതല്ലാതെ കൂട്ടിലടക്കുകയോ കെട്ടിയിടുകയോ ചെയ്തിട്ടില്ലെന്നും വന്യമൃഗങ്ങള്‍ വീടുകളിലെത്തിയാല്‍ ഉടനെ വനം വകുപ്പിനെ അറിയിക്കമെന്ന് അറിയില്ലായിരുന്നുവെന്നും ഷംസുപറഞ്ഞു. വനം വകുപ്പ് അധികൃതര്‍ മാനിനെ കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലാവുന്നതെന്നും ഷംസു പറയുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *