പുനപ്രതിഷ്ട ചടങ്ങ് നടത്തി

കൊയിലാണ്ടി: ചേമഞ്ചേരി തൂവ്വക്കോട് പായ്യോട്ട് കണ്ണിക്കരുവാൻ ഭഗവതി ക്ഷേത്രത്തിൽ പുനപ്രതിഷ്ട ചടങ്ങ് നടത്തി. ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. ചേമഞ്ചേരി രാമൻനായരുടെ സോപാന സംഗീതം, കലശാഭിഷേകം, നിറമാല, തിരുവാതിരക്കളി, അന്നദാനം എന്നിവ ഉണ്ടായിരുന്നു.
