KOYILANDY DIARY.COM

The Perfect News Portal

പുതുശ്ശേരി പഞ്ചായത്തിന് ഐ. എസ്. ഒ അംഗീകാരം

ജനസേവന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരത്തിന്റെ തിളക്കത്തിലാണ് പാലക്കാട്ടെ പുതുശ്ശേരി പഞ്ചായത്ത്. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനം സുതാര്യമായും കാലതാമസമില്ലാതെയും ലഭ്യമാക്കുന്നതിലൂടെ ഐ. എസ്.ഒ അംഗീകാരമാണ് പഞ്ചായത്തിനെ തേടിയെത്തിയത്.

സേവനാവകാശ നിയമമനുശാസിക്കുന്ന സമയത്തിനുള്ളിലോ അതിന് മുമ്ബോ ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ പുതുശ്ശേരി പഞ്ചായത്തില്‍ ലഭിക്കും. എത്ര വര്‍ഷം പഴക്കമുള്ള ഫയലായാലും ചിട്ടയായി ഒരുക്കിയിരിക്കുന്ന പഞ്ചായത്തിലെ റെക്കോര്‍ഡ് റൂമില്‍ നിന്ന് 3 മിനിട്ടിനകം എടുക്കാന്‍ സാധിക്കും.

ശാരീരിക – മാനസിക വെല്ലു വിളി നേരിടുന്നവര്‍ക്ക് പ്രഥമ പരിഗണന. ഇങ്ങിനെ ഭരണ സമിതിയും ജീവനക്കാരും കൈകോര്‍ത്ത് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനമൊരുക്കിയതിനാണ് പുതുശ്ശേരി പഞ്ചായത്തിനെ അംഗീകാരം തേടിയെത്തിയത്.ജനകീയ പങ്കാളിത്തത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി, സുതാര്യവും അഴിമതി രഹിതവുമായ ഭരണത്തിലൂടെ കടഛ നേട്ടം നിലനിര്‍ത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നികുതി പിരിച്ച്‌ നല്‍കിയ പഞ്ചായത്തെന്ന ബഹുമതിയും പുതുശ്ശേരി പഞ്ചായത്തിന് ലഭിച്ചിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *