പുതിയ സീരീസ് 500 രൂപ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കി

കൊച്ചി> നിലവിലുള്ള 500 രൂപ നോട്ടില്‍ നിന്ന് നേരിയ മാറ്റത്തോടെ പുതിയ സീരീസ് 500 രൂപ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കി. രണ്ടു നമ്പര്‍ പാനലുകളിലും ഇംഗ്ലീഷില്‍ A എന്ന അക്ഷരം ചേര്‍ത്താണ് പുതിയ നോട്ട്. ഇപ്പോള്‍ E എന്ന അക്ഷരമാണ് പാനലില്‍. മറ്റെല്ലാം നിലവിലുള്ള നോട്ടിലെപ്പോലെതന്നെയെന്നു ബാങ്ക് പത്രക്കുറിപ്പില്‍ പറഞ്ഞു . ഈ നോട്ടുകള്‍ക്കൊപ്പം നിലവിലുള്ള നോട്ടുകളും ഉപയോഗിയ്ക്കാം.
