പുതിയേടത്ത് അബ്ദുള്ള സാഹി ബസ് സ്റ്റോപ്പ് ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടത്ത് പുതിയേടത്ത് അബ്ദുള്ള സാഹിയുടെ ഓർമ്മയ്ക്ക് വേണ്ടി ഓറ്റക്കണ്ടം മുസ്ലിംലീഗ് യൂണിറ്റ് കമ്മിറ്റി നിർമ്മിച്ച ബസ് സ്റ്റോപ്പ് ഉദ്ഘാടനം കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി നിർവ്വഹിച്ചു. റഷീദ് വെങ്ങളം, എൻ.കെ.അബ്ദുൾ അസീസ്, എ.അസീസ്, സമദ് നടേരി, എം.വി.ആലി, കെ.വി.അസീസ്, കെ അബ്ദുൾ ലത്തീഫ് ,പി ഉബൈദ് എന്നിവർ സംസാരിച്ചു.
