പി.സി. ജോര്‍ജ് എന്‍ഡിഎയിലേക്ക്; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കുശേഷം പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിലേക്ക്. ഇന്ന് പത്തനംതിട്ടയില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ജോര്‍ജ് പറഞ്ഞു.
കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നത് ബിജെപിയാണെന്നും അതുകൊണ്ടാണ് ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയ്ക്കൊപ്പം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എന്‍ഡിഎയുടെ ഭാഗമാകാന്‍ ജോര്‍ജ് തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ യുഡിഎഫ് പ്രവേശനത്തിനായി ജോര്‍ജ് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പില്‍ അതു സാധ്യമായില്ല. ശബരിമല വിഷയത്തിലും ബിജെപിക്ക് ജോര്‍ജ് പിന്തുണ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ബിജെപി എംഎല്‍എയായ ഒ. രാജഗോപാലിനൊപ്പം നിയമസഭയില്‍ ഒറ്റ ബ്ലോക്കായി ഇരിക്കാനും തീരുമാനിച്ചു.

