പി. ചന്ദ്രൻ ഡോക്ടറെ അനുസ്മരിച്ചു
ഓർക്കാട്ടേരി: പി. ചന്ദ്രൻ ഡോക്ടറെ അനുസ്മരിച്ചു. ദീർഘകാലം ഓർക്കാട്ടേരി സർക്കാർ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെ പ്രഗത്ഭനും പ്രശസ്തനും, ജനകീയ ഡോക്ടറും ആയിരുന്ന പി. ചന്ദ്രൻ ഡോക്ടറുടെ ദേഹവിയോഗത്തിൽ ജെ. ഡി. എസ് ഏറാമല പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.

ഒ. കെ. രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ടി. എൻ. കെ. ശശീന്ദ്രൻ, കെ. കെ. ബാബു, സി. കെ. കുഞ്ഞിരാമൻ, മമ്പള്ളി പ്രേമൻ, എം. ആർ. അനന്തൻ, ഹരിദേവ്. എസ്. വി കെ. കെ. പ്രദീപൻ എന്നിവർ സംസാരിച്ചു.


