പി.എം.എ.വൈ. ലൈഫ് വീടുകളുടെ പ്ലാൻ നൽകണം
കൊയിലാണ്ടി: നഗരസഭയിലെ പി.എം.എ.വൈ. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടതും മൂന്ന് ഗഡുക്കൾ കൈപ്പറ്റിയതോ, പണിപൂർത്തികരിച്ചതോ ആയ വീടുകളുടെ കംപ്ലീഷൻ പ്ലാൻ ഒക്ടോബർ ആറിന് നഗരസഭാ ഓഫീസിൽ സ്വീകരിക്കും. നാലാം ഗഡു ലഭിക്കുന്നതിന് ഒക്യുപ്പൻസി സർട്ടിഫിക്കറ്റ്, വയറിങ് പൂർത്തികരിച്ച സർട്ടിഫിക്കറ്റ്, കൗൺസിലറുടെ കത്ത്, വാർഡ് എ.ഡി.എസ്. സെക്രട്ടറിയുടെ കത്ത് എന്നിവ ഹാജരാക്കണം.



