പിഷാരികാവ് ദേവസ്വത്തിന്റെ അയ്യപ്പസേവാകേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി : ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമൊരുക്കി കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ അയ്യപ്പസേവാകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ പാതയില്‍ കൊല്ലം ചിറക്ക് സമീപം ആരംഭിച്ച അയ്യപ്പസേവാകേന്ദ്രം നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്മാന് പുനത്തില്‍ നാരായണന്‍കുട്ടി നായര്‍ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർ കെ.ടി.സിജേഷ്, എക്സി. ഓഫീസര്‍ യു.വി.കുമാരന്, ഇ.എസ്.രാജന്, ടി.കെ.രാധാകൃഷ്ണന്, കെ. ചിന്നന് നായര്‍, പ്രമോജദ് തുന്നോത്ത്, പണ്ടാരക്കണ്ടി ബാലകൃഷ്ണൻ, ഇ.എസ് രാജൻ, എം.എം.രാജന് എന്നിവര്‍ സംസാരിച്ചു.
