പിഷാരികാവ് ദേവസ്വം ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി

കൊയിലാണ്ടി : പ്രളയ ദുരിതരുടെ തിരിച്ചു വരവിനായി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പിഷാരികാവ് ദേവസ്വം ജീവനക്കാര്‍ സംഭാവന നല്കി. താലൂക്ക് ഓഫീസില്‍ പിഷാരികാവ് ദേവസ്വം ജീവനക്കാര്‍ തങ്ങളുടെ സംഭാവന തഹസില്‍ദാര്‍ പി. പ്രേമന് കൈമാറി. എക്സി. ഓഫീസര്‍ യു.വി. കുമാരന്, വി.കെ. അശോകന്, വി.പി. ഭാസ്കരന്, കെ.കെ. രാഗേഷ്, എ. സേതുമാധവന് എന്നിവര്‍ സന്നിഹിതരായിരുന്നു.
